നോട്ടം - ലോകം

 നോക്കുമ്പോഴല്ലേ കാണുന്നത്? കാണുമ്പോഴല്ലേ ഈ ലോകം തന്നെയുണ്ടാകുന്നത്? എന്ത് നോക്കണമെന്നത് ഓരോരുത്തർക്കും പതിയെ പതിയെ ബുദ്ധിയിൽ തെളിഞ്ഞുവരും, അവനവന്റെ ബുദ്ധിക്കും 'ധൃതിക്കും'അനുസരിച്ച് അല്ലേ? അപ്പോൾ ഓരോരുത്തർക്കും ഓരോ ലോകം ആണെന്ന് പറയാം. ആ ലോകത്തിൽ എന്തൊക്കെ വേണം എന്ന് അവരവരാണ്  നിശ്ചയിക്കാൻ. ഇങ്ങനെ സങ്കല്പത്തിലും അതനുസരിച്ചുള്ള നോട്ടത്തിലും(ദർശനം) ആണ് ഓരോരുത്തരും അവനവന്റെ ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.. അതിലുള്ളതിനെയാണ് അവർക്ക് ഉള്ളതായി  അനുഭവപ്പെടുക. മനസ്സിലും ബുദ്ധിയിലും 

"എനിക്കുണ്ടൊരു ലോകം 

നിനക്കുണ്ടൊരു ലോകം 

നമുക്കില്ലൊരു ലോകം"

എനിയ്ക്കും നിനക്കും പ്രത്യേകംപ്രത്യേകം ലോകമുണ്ടെങ്കിലും നമുക്കൊരു ലോകം ഉണ്ടാവണമെങ്കിൽ ഓരോരുത്തരുടെയും കാഴ്ചയിൽ (ലോകത്തിൽ) ഞാൻ തന്നെ നീ എന്ന അപരനുണ്ടാകണം. ഒന്നാവണം. ഒരുമ ഉണ്ടാവണം. അല്ലാത്തപക്ഷം അപരനില്ലാത്ത ലോകം ഉണ്ടായിവരും. അങ്ങനെ 'നമ്മൾ' എന്ന് ഇല്ലാത്ത ലോകവും 'നമുക്ക് 'എന്നില്ലാത്ത ലോകവും ഉണ്ടായി വരും. 


Comments