Happiness!
ഈയിടെ പത്രത്തിൽ കണ്ട ഒരു കാര്യമാണ് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. നമ്മൾ ഭാരതീയർ, ലോക സന്തുഷ്ടി പട്ടികയിൽ 126)മതാണത്രേ!! തികഞ്ഞ ഒരു വൈരുദ്ധ്യം ഇതിൽ കണ്ട് അമ്പരന്ന് പോവുകയാണ്. പട്ടിക നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെങ്കിലും, വാസ്തവത്തിൽ, ആത്യന്തികമായ സുഖവും തുഷ്ടിയും ലഭിക്കാനുള്ള ആധ്യാത്മികപാഠമാണ് നമ്മുടെ ഭാരതദർശനങ്ങളൊക്കെ തന്നെയും ഭാരതീയരെ പഠിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാൻ വിദേശങ്ങളിൽ നിന്നു പോലും ആളുകൾ ഇവിടേക്ക്, പ്രവഹിക്കുന്നുണ്ട്. ഈ ഒരു പാഠം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നമ്മുടെ പ്രാർത്ഥനകളിലും പ്രഘോഷണങ്ങളിലും നിറയുന്നത് ; നിറയേണ്ടത്. എന്നിട്ടും എന്തേ? ആ തുഷ്ടിയും സുഖവുമൊന്നും നമ്മുടെ ഉള്ളിൽ നിറയാത്തത്?എന്തേ ലോകസന്തുഷ്ടി പട്ടികയിൽ നമ്മൾ ഇന്ത്യാക്കാർ ഇത്രയും പിന്നിലായത്? ഓരോരുത്തരും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യം. ജീവിതം എങ്ങനെയാണ് 'ജീവിതം' ആക്കേണ്ടത്‍ എന്നറിയാൻ, എങ്ങനെയായാലാണ് അതിൽ സന്തുഷ്ടിയും സുഖവും നിറയുക എന്നറിയാൻ വ്യാസഭഗവാൻ പണ്ടേ നമുക്ക് ഒരു user manual ഉപദേശിച്ചു തന്നിട്ടുണ്ട്. 'ഭഗവദ്ഗീത'. പട്...